വെഞ്ഞാറമൂട്: കാരേറ്റ് പുളിമാത്ത് എസ്.ആർ.ഭവനിലുണ്ടായ പാചകവാതക ചോർച്ചയെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നി രക്ഷാസേനയുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം രാവിലെ 11ന് ആയിരുന്നു സംഭവം. പുതുതായി വാങ്ങിയ ഗ്യാസ് സിലിണ്ടറിൽ റഗുലേറ്റർ ഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഗ്യാസ് സിലിണ്ടറിന്റെ തകരാറ് കാരണം വാതകച്ചോർച്ച ഉണ്ടാവുകയായിരുന്നു. വാതകം വീടിനുള്ളിലും തൊട്ടടുത്ത കോളനിയിലേക്കും വ്യാപിച്ചതോടെ പരിസരവാസികൾ പരിഭ്രാന്തരായി. വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയർ ആൻഡ് റസ്ക്യൂ സേനാംഗങ്ങൾ സിലിണ്ടർ പുറത്തെടുത്ത് വൻ ദുരന്തം ഒഴിവാക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ഫയർ ആൻഡ് റസ്ക്യൂ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.