തിരുവനന്തപുരം: ക്ലാർക്കുമാരായി ജോലിയിൽ പ്രവേശിക്കുന്ന മിനിസ്റ്റീരിയിൽ വിഭാഗക്കാർ ഡിവൈ.എസ്.പി റാങ്കിൽ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ മേലുദ്യോഗസ്ഥരായി വരുന്ന സംവിധാനം അവസാനിപ്പിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് ഇൻസ്‌പെക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. അസി. ഇൻസ്‌പെക്ടർമാരുടെ കീഴുദ്യോഗസ്ഥരായ എൽ.ഡി ക്ലാർക്കായി പ്രവേശിച്ചവർ ഇൻസ്‌പെക്ടർമാർക്ക് മുകളിലുള്ള ജോയിന്റ് ആർ.ടി.ഒമാരായി എത്തുന്ന വിധത്തിലാണ് വകുപ്പിലെ സ്ഥാനക്കയറ്റം ക്രമീകരിച്ചിട്ടുള്ളതെന്ന് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടേഴ്സ് അസോസിയേഷനും ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും ആരോപിച്ചു. അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച പ്രതിഷേധിക്കും.16ന് പണിമുടക്കും.