തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ക്വാറന്റൈനിലായ സാഹചര്യത്തിൽ മലങ്കര സഭാ തർക്കം ചർച്ച ചെയ്യാനായി ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളുമായി വ്യാഴാഴ്ച നടത്താനിരുന്ന ചർച്ച മാറ്റി. ഈ 21ന് ചർച്ചയ്ക്കെത്താനാകുമോയെന്ന് ഇരു സഭകളോടും സർക്കാർ ആരാഞ്ഞിട്ടുണ്ട്. യാക്കോബായ സഭ അതിന് സമ്മതമറിയിച്ചു. ഇന്ന് ചേരുന്ന സുന്നഹദോസ് യോഗത്തിനു ശേഷം ഓർത്തഡോക്സ് സഭ മറുപടി നൽകും.