02

ശ്രീകാര്യം : സാങ്കേതിക സർവകലാശാല നാളെ നടത്താനിരിക്കുന്ന സപ്ലിമെന്ററി പരീക്ഷ കൊവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയോ ഓൺലൈനായി നടത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ വൈസ് ചാൻസലറെ ഉപരോധിച്ചു. പ്രതിഷേധ സൂചകമായി പരീക്ഷ മാനദണ്ഡത്തിന്റെ പേരിൽ യൂണിവേഴ്‌സിറ്റി ഇറക്കിയ സർക്കുലർ വിദ്യാർത്ഥികൾ കത്തിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസ് കെ.എസ്.യു പ്രവർത്തകരെ ബലംപ്രയോഗിച്ച് പുറത്താക്കി. ഉപരോധസമരത്തിന് കെ.എസ്.യു ജില്ല സെക്രട്ടറി പീറ്റർ സോളമൻ, ടെക്‌നിക്കൽസ് കോ ഓർഡിനേറ്റർ ഹരി ഗ്രാമം, ജെസ്വിൻ റോയ്‌, ഹരികൃഷ്‌ണൻ തുടങ്ങിയവർ നേതൃത്വം നൽകി. ഓഫീസിന് പുറത്തിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കി.