civid

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് ഗുണകരമാണെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെ,. ഹോമിയോ മരുന്ന് വ്യാപകമായി വിതരണം ചെയ്യാൻ ആരോഗ്യവകുപ്പിന്റെ തീരുമാനം

മന്ത്രിയുടെ പ്രസ്താവനയെ എതിർത്ത ഐ .എം. എ,ശാസ്ത്രവിരുദ്ധത പ്രചരിപ്പിച്ച് ആരോഗ്യപ്രവർത്തകരെ അവഹേളിക്കരുതെന്ന് വിമർശിച്ചു. എന്നാൽ, ഐ .എം. എയ്ക്ക് മറ്റു ചികിൽസാ ശാഖകളോട് അസഹിഷ്ണുതയെന്നായിരുന്നു ഹോമിയോ മെഡിക്കൽ അസോസിയേഷന്റെ പ്രതികരണം.

പത്തനംതിട്ടയിലെ രോഗബാധിത മേഖലകളിൽ ഹോമിയോ വിദഗ്ധർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാൽ ,സർക്കാരിന്റ അശാസ്ത്രീയ സമീപനങ്ങളാണ് കോവിഡ് വ്യാപനം രൂക്ഷമാക്കിയതെന്നു ഐ എം എ കുററപ്പെടുത്തി.

എന്നാൽ ഹോമിയോപ്പതിയെക്കുറിച്ച് ആ രംഗത്തെ വിദഗ്ധർ സംസാരിക്കുമെന്നും ഐ എം എ ഇടപെടേണ്ട കാര്യമില്ലെന്നും ഹോമിയോ മെഡിക്കൽ അസോസിയേഷൻ പ്രതികരിച്ചു.