കൊച്ചി : കൊച്ചി കേന്ദ്രീകരിച്ചു വളരുന്ന മയക്കുമരുന്ന് - സിനിമ - രാഷ്ട്രീയ റാക്കറ്റ് അന്വേഷണത്തിലൂടെ പുറത്തു കൊണ്ടു വരണമെന്ന് എസ്.ഡി.പി.ഐ എറണാകുളം ജില്ലാ പ്രസിഡന്റ്‌ ഷെമീർ മാഞ്ഞാലി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇവർക്ക് കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ മക്കളുമായും കൊച്ചി കേന്ദ്രീകരിച്ചുള്ള സിനിമ പ്രവർത്തകരുമായും ബന്ധമുണ്ടെന്ന കണ്ടെത്തൽ ഗുരുതരമാണ്. മംഗളുരു ലഹരിക്കടത്തിലെ കൊച്ചി ബന്ധം വ്യക്തമായിട്ടും കേരളത്തിൽ അന്വേഷണം നടത്താൻ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണെന്നും ഷെമീർ മാഞ്ഞാലി​ പറഞ്ഞു.