കാഞ്ഞിരംകുളം: കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും നെല്ലിക്കാക്കുഴി വാർഡ് മെമ്പറുമായ കാക്കനാം കാനം ആദർശ് ഭവനിൽ വിൽഫ്രഡ് .സി (56) കൊവിഡ് ബാധിച്ച് മരിച്ചു. കോൺഗ്രസ് അംഗമായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയോടൊപ്പം, ഡയാലിസിസിനും വിധേയമാകുമായിരുന്നു. കഴിഞ്ഞ ദിവസം ഡയാലിസിസിന് നെയ്യാറ്റിൻകരയിലെ ആശുപത്രിയിലെത്തിയപ്പോൾ നടത്തിയ കൊവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ: ലില്ലി ബായി. മക്കൾ: അജിന, ആദർശ്, അനു. സംസ്കാരം ഇന്ന്. കഴിഞ്ഞ 15 വർഷമായി കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് മെമ്പറാണ്.10 വർഷം നെല്ലിക്കാക്കുഴി വാർഡിനെയും 5 വർഷം മൂന്ന് മുക്ക് വാർഡിനെയും പ്രതിനിധീകരിച്ചു.