paulose-81

പുത്തൻകുരിശ്: വടവുകോട് - പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കാണിനാട് പഴമ്പിള്ളിൽ പി.വി. പൗലോസ് (81) നിര്യാതനായി. വടവുകോട് ഫാർമേഴ്സ് സഹകരണ ബാങ്ക് ഭരണസമിതിഅംഗം,​ കേരള കർഷകസംഘം ജില്ലാ കമ്മിറ്റിഅംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഏലിയാമ്മ,​ കുറുപ്പംപടി ചിറങ്ങര കുടുംബാംഗം. മക്കൾ: ഡോളി,​ ലീന,​ അജി (കുവൈറ്റ്). മരുമക്കൾ: ബേബി,​ വർഗീസ്,​ ഷെർലി.