തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷനുകളും ക്ഷേമ നിധി പെൻഷനുകളും 1400 രൂപയാക്കി വർദ്ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. നൂറു ദിന കർമ്മപരിപാടികളുടെ ഭാഗമായാണിത്. പെൻഷൻ വർദ്ധിപ്പിക്കുന്ന കാര്യം കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സെപ്തംബർ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. ക്ഷേമ പെൻഷനും ക്ഷേമനിധി പെൻഷനും ഇനി അതത് മാസം 20നും 30നുമിടയിൽ നൽകും.