തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയിലായെങ്കിലും ധനമന്ത്രി ഡോ.തോമസ് ഐസക് തന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ഉദ്യോഗസ്ഥരോട് ഫോണിലൂടെ ആരാഞ്ഞു. ഫേസ് ബുക്ക് പോസ്റ്രിംഗും നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മന്ത്രി കഴിയുന്നത്. മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾക്ക് കൊവിഡ് പരിശോധന നടത്തിയെങ്കിലും ആർക്കും പോസിറ്റീവ് അല്ല. ഇന്നലെ മന്ത്രിയുടെ ഓഫീസ് സാനിറ്രൈസ് ചെയ്തു. ഇന്നും ഓഫീസ് പ്രവർത്തിക്കില്ല.