കഴക്കൂട്ടം: ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചാന്നാങ്കര പഴഞ്ചിറ ആശാഭവനിൽ ഗീതാകുമാരി (58) മരിച്ചു. നാലാം തീയതി രാവിലെ 9.30യോടെ ദേശീയപാതയിൽ പള്ളിപ്പുറത്ത് വച്ചാണ് അപകടം. ബന്ധുവിന്റെ ബൈക്കിൽ യാത്രചെയ്യുമ്പോഴാണ് വീണ് പരിക്കേറ്റത്. ഭർത്താവ് ജനാർദ്ദനൻനായർ. മക്കൾ: ആശ, അനൂപ്, അശ്വതി. മരുമക്കൾ: അനിൽകുമാർ, രേഷ്മ, വിനോദ് , സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.