analatyca

കാസർകോട്ടെ ഇടനീർ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി ഈ ലോകത്തോട് വിട പറഞ്ഞു. ഭരണഘടനയുടെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്ന സുപ്രധാനമായ സുപ്രീം കോടതി വിധിക്ക് നിമിത്തമായത് കേശവാനന്ദ ഭാരതിയാണ്. ആ വിധി ഇന്നും നിലനിൽക്കുകയാണ്. ആ അർത്ഥത്തിൽ വിധിക്ക് നിമിത്തമായ കേശവാനന്ദ ഭാരതിയോട് ജനാധിപത്യ വിശ്വാസികൾ എന്നും കടപ്പെട്ടിരിക്കുന്നു.