s

കൊട്ടാരക്കര:ബൈക്കിലെത്തിയ യുവാവ് കശുഅണ്ടി തൊഴിലാളി സ്ത്രീയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്നു.പ്ലാപ്പള്ളി ചാങ്ങയിൽ കൈതയിൽ ഭാഗത്താണ് സംഭവം. തൃക്കണ്ണമംഗൽ സ്വദേശി ലില്ലി എന്ന യുവതി രാവിലെ ഏഴരയോടെ പ്ലാപ്പള്ളിയിലെ ഫാക്ടറിയിലേക്കു പോകുമ്പോൾ ബൈക്കിലെത്തിയ യുവാവ് രണ്ടു പവൻ വരുന്ന മാല പൊട്ടിച്ചു കടക്കുകയായിരുന്നു. പൊലീസ് സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു