കൊല്ലം: കച്ചവടം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഫാസ്റ്റ്ഫുഡ് ഉടമയെ മർദ്ദിച്ച മൂന്ന് പ്രതികളെ കൂടി കരുനാഗപ്പള്ളി പൊലീസ് അറസ്റ്ര് ചെയ്തു. മൈനാഗപ്പള്ളി കടപ്പാ നെടുവിളകിഴക്കതിൽ നിസാം(50)ഓച്ചിറ ചങ്ങൻകുളങ്ങര ഷാജി മൻസിലിൽ താമസിക്കുന്ന ചവറ തോട്ടിന് വടക്ക് നീലിമയിൽ സജീവ് (44),ചങ്ങൻകുളങ്ങര പുതുമംഗലത്ത് വീട്ടിൽ ഷാജു(27) എന്നിവരാണ് അറസ്റ്റിലായത്.ഉത്രാടദിവസം വൈകിട്ട് കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷനിൽ ഫാസ്റ്റ് ഫുഡ് കടനടത്തുന്ന സുദർശന ബാബുവിനെ മർദ്ദിച്ച സംഭവത്തിലാണ് ഇവർ പിടിയിലായത്. കേസിലെ പ്രധാന പ്രതി അജ്മലിനെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരുനാഗപ്പള്ളി സി.ഐ മഞ്ജുലാലും സംഘവുമാണ് ഇവരെ അറസ്റ്ര് ചെയ്തത്.