നാഗർകോവിൽ: ഇരണിയലിൽ വീട്ടിൽ രണ്ട് കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇരണിയൽ സ്വദേശി കൃഷ്ണകുമാർ (30),പ്രതീഷ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇരണിയലിൽ കഞ്ചാവ് വില്പന നടക്കുന്നതായി കന്യാകുമാരി എസ്.പി ബദ്രി നാരായണന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കൃഷ്‌ണകുമാർ, പ്രതീഷ് എന്നിവരുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു.