വിതുര:വിതുര പഞ്ചായത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.രണ്ട്ദിവസം കൊണ്ട് 21 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഞായറാഴ്ച വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നടത്തിയ കൊവിഡ് ടെസ്റ്റ് ക്യാമ്പിൽ 46 സാമ്പിളുകൾ പരിശോധിച്ചപ്പോൾ അഞ്ച് പേരുടെ ഫലം പോസിറ്റീവ് ആയി.ഇതിൽ മുളയ്ക്കോട്ടുകര വാർഡിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു.മറ്റൊരാൾ പെരിങ്ങമ്മല സ്വദേശിയാണ്.ഇന്നലെ 39 സാമ്പിളുകൾ പരിശോധന നടത്തി.16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.16 പേരും പഞ്ചായത്തിലെ വിതുര വാർഡിൽ കളിയിക്കൽ പ്രദേശത്തുള്ളവരാണ്.പഞ്ചായത്തിൽ നിലവിൽ പത്ത് പേരാണ് കൊവിഡ് ചികിൽസയിൽ ഉണ്ടായിരുന്നത്.രണ്ട് ദിവസം കൊണ്ട് രോഗികളുടെ എണ്ണം 30 ആയി ഉയർന്നു.വിതുര,മുളയ്ക്കോട്ടുകര വാർഡുകളിലാണ് കൂടുതൽ കൊവിഡ് രോഗികൾ നിലവിലുള്ളത്.കൊപ്പം,ചേന്നൻപാറ,പൊന്നാംചുണ്ട്,ചെറ്റച്ചൽ വാർഡുകളിലും കൊവിഡ് ബാധിതർ ഉണ്ട്.കൂടുതൽ രോഗികൾ ഉള്ള വിതുര,മുളയ്ക്കോട്ടുകര വാർഡുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.രോഗ ലക്ഷണമുള്ളവർ അടിയന്തരമായി ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.