വെള്ളറട: കാരക്കോണത്തെ തട്ടിട്ടമ്പലത്ത് ആന്മഹത്യ ചെയ്ത ഉദ്യോഗാർത്ഥി അനുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന സത്യാഗ്രഹം 9 ദിവസം പിന്നിട്ടു. ഇന്നലെ ഗ്രാമപഞ്ചായത്ത് അംഗം ചിമ്മിണ്ടി രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അമ്പൂരിയിലും ഇതേ ആവശ്യം ഉന്നയിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടന്നു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രതീഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മണ്ഡലം പ്രസിഡന്റ് ഇഞ്ചിവിള അനിൽ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ബി.ജെ.പി നേതാക്കൾ സംസാരിച്ചു.