vidya

ഗണിതശാസ്ത്രപ്രതിഭ ശകുന്തളാദേവിയുടെ ജീവിതം വെള്ളിത്തിരയിൽ അഭിനയിച്ചു ഫലിപ്പിച്ച വിദ്യാ ബാലൻ താൻ കണക്കിൽ ഒട്ടും മോശമല്ലായിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. പത്താം ക്ലാസിലെ സ്വന്തം മാർക്ക്ലിസ്റ്റുമായി എത്തിയാണ് താരം പ്രേക്ഷകരെ ഞെട്ടിച്ചത്. 'ശകുന്തളയുടെ അടുത്തെത്തില്ലെങ്കിലും താനും കണക്കിൽ ഒട്ടും മോശമല്ലല്ലോ അല്ലേ' എന്നാണ് വിദ്യ ചോദിച്ചത്. 1994ലെ പത്താംക്ലാസ് പരീക്ഷയുടെ മാർക്ക് ലിസ്റ്റ് ആണ് വിദ്യ ആരാധകർക്കായി ട്വിറ്ററിലൂടെ പങ്കുവച്ചത്. 82 ശതമാനം മാർക്കു വാങ്ങിയ വിദ്യ കണക്ക് പരീക്ഷയിൽ 150ൽ 126 മാർക്ക് നേടിയിരുന്നു. 577 മാർക്ക് ആണ് നടി ആകെ കരസ്ഥമാക്കിയത്.താനൊരു ജീനിയസ് ഒന്നുമല്ലായിരുന്നു. പക്ഷേ ഒട്ടും മോശമൊന്നും അല്ലായിരുന്നു എന്നും വിദ്യ പറഞ്ഞിരുന്നു