തിരുവനന്തപുരം: കൊവിഡ് കാരണം ഓണത്തിന് പകിട്ട് കുറവായിരുന്നുവെങ്കിലും വിദേശരാജ്യങ്ങളിലെ മലയാളികൾക്ക് ഓണമാഘോഷിക്കാൻ വേണ്ടതെല്ലാം എത്തിച്ചു കൊടുത്തത് എമിറേറ്റസ് വിമാനങ്ങൾ.
പഴം, പച്ചക്കറി, പൂവ് തുടങ്ങിയവയായിരുന്നു കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും എമിറേറ്രസിന്റെ കാർഗോ വിമാനങ്ങൾ ഗൾഫ് നാടുകളിലും യൂറോപ്പിലും എത്തിച്ചത്. ഇതിനായി ആഗസ്റ്റ് അവസാന വാരം കൊച്ചിയിൽ നിന്ന് 9 കാർഗോ ഫ്ലൈറ്രുകളും തിരുവന്തപുരത്ത് നിന്ന് എട്ട് കാർഗോ ഫ്ലൈറ്റുകളുമാണ് യു.എ.ഇ, ബഹ്റൈൻ, കുവൈറ്റ് സൗദി അറേബ്യ, യു.കെ, ഫ്രാൻസ്, ജർമനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പറന്നത്.