തിരുവനന്തപുരം: ശാസ്തമംഗലം കൊച്ചാർ റോഡ് കൃഷ്ണോദയത്തിൽ സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് ജോയിന്റ് ഡയറക്ടറായിരുന്ന ജി.വിശ്വനാഥൻ പിള്ള (92) നിര്യാതനായി. മാന്നാർ കോട്ടയ്ക്കൽ കുടുംബാംഗവും പ്രമുഖ വിവർത്തകനുമായിരുന്നു. കൃഷ്ണഗോവിന്ദവും മേഘസന്ദേശം സംസ്കൃതകാവ്യവും മലയാളത്തിലേക്ക് വിവർത്തനം നടത്തി. ആരോഗ്യ മേഖലയെക്കുറിച്ച് പഠിക്കാൻ സർക്കാർ രൂപീകരിച്ച ഡോക്ടർ പൈ കമ്മിറ്റിയുടെ മെമ്പർ സെക്രട്ടറിയായും പ്രവർത്തിച്ചു. ഭാര്യ: പരേതയായ ബി. രാജലക്ഷ്മി അമ്മ. മക്കൾ: വി. ബാലചന്ദ്രൻ (റിട്ട.എസ്.ബി.ടി ),വി. മധുചന്ദ്രൻ (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ),ആർ.ജയലക്ഷ്മി, പരേതനായ വി. വേണുഗോപാൽ. മരുമക്കൾ: സുഷമകുമാരി (റിട്ട.ഹെഡ്മിസ്ട്രസ്),ജി.ലേഖ (എൻ.സി.യു.ഐ ),പത്മകുമാരി കുഞ്ഞമ്മ,ആർ. ജഗദീഷ്. സംസ്കാരം: ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ. സഞ്ചയനം: 13ന് രാവിലെ 8:30ന്.