photo

നെടുമങ്ങാട് : നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ശാന്തിതീരം ക്രിമിറ്റോറിയം രണ്ടാം യൂണിറ്റ്, പാളയത്തിൻമുകൾ കുടിവെള്ള പദ്ധതി,തോട്ടുമുക്ക് പൊതുജന ഗ്രന്ഥശാല മന്ദിരം, കുന്നുംപുറം - പാളയത്തിൻകുഴി റോഡ്, കരിപ്പൂര് ക്ഷേത്രം - തോട്ടരികം റോഡ്, കാവുനട - കന്യാകോട് റോഡ് എന്നിവയുടെ ഉദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.സി. ദിവാകരൻ,നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ,അഡ്വ.ആർ. ജയദേവൻ, ലേഖ വിക്രമൻ,പി.ഹരികേശൻ നായർ,ആർ. മധു,ടി.ആർ.സുരേഷ്‌കുമാർ,റഹിയാനത്ത്‌ ബീവി, കെ. ഗീതാകുമാരി,മുനിസിപ്പൽ സെക്രട്ടറി സ്റ്റാലിൻ നരായണൻ,എൻജിനീയർ കൃഷ്‌ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.