പേരാമ്പ്ര: മേപ്പയ്യൂരിൽ നവീകരിച്ച ജനകീയമുക്ക് വൈദ്യർകണ്ടി മീത്തൽ റോഡ് ഗതാഗതത്തിന് തുറന്നു. തൊഴിലുറപ്പ് പദ്ധതിയിൽ കോൺക്രീറ്റ് ചെയ്താണ് നവീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീന ഉദ്ഘാടനം ചെയ്തു. കെ. രതീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. രാജൻ മുഖ്യാതിഥിയായി. എം.കെ. ബാബു, വൈദ്യർകണ്ടി മൂസ്സഹാജി, റഷീദ് പുത്തൻപുര, കെ.കെ. അനീഷ്, എം.ആർ. അജയ് രാജ്, ശ്രീലേഷ് എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ വി.എം. നാരായണൻ സ്വാഗതവും ബിജു അനത നന്ദിയും പറഞ്ഞു.