ചെ​റു​പു​ഴ​:​ ​കൊ​ട്ട​ഞ്ഞ​ല​ച്ചി​മ​ല​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​വാ​ർ​ഡി​ൽ​ ​കി​ണ​ർ​ ​ഇ​ടി​ഞ്ഞു​ ​താ​ഴ്ന്നു.​ ​പു​ളി​ണ്ടാം​ക​രി​യ​ക്ക​ര​യി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​പു​റ​ത്തെ​ ​വെ​ള്ള​മു​ണ്ട​യി​ൽ​ ​ഷൈ​ലേ​ഷി​ന്റെ​ ​വീ​ട്ടു​മു​റ്റ​ത്തെ​ ​കി​ണ​റാ​ണ് ​ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്.​ 8​ ​കോ​ൽ​ ​താ​ഴ്ച​യു​ള്ള​ ​കി​ണ​ർ​ 8​ ​വ​ർ​ഷം​ ​മു​ൻ​പ് ​നി​ർ​മ്മി​ച്ച​താ​ണ്.​ ​വാ​ർ​ഡി​ലെ​ ​കൊ​ട്ട​ത്ത​ല​ച്ചി​ ​പ്ര​ദേ​ശ​ത്ത് ​മു​ൻ​പ് ​പൈ​പ്പിം​ഗ് ​പ്ര​തി​ഭാ​സ​ത്തെ​ ​തു​ട​ർ​ന്ന് ​ഭൂ​മി​ ​ഇ​ടി​ഞ്ഞു​ ​താ​ഴ്ന്നി​രു​ന്നു.​ ​ഭൂ​മി​ക്ക​ടി​യി​ൽ​ ​വി​ള്ള​ലു​ക​ൾ​ ​ഉ​ണ്ടാ​യി​ ​ഗു​ഹ​ക​ൾ​ ​രൂ​പ​പ്പെ​ടു​ന്ന​ ​പ്ര​ക്രി​യ​യാ​ണ് ​പൈ​പ്പിം​ഗ് ​പ്ര​തി​ഭാ​സം.​ ​പ​രി​സ്ഥി​തി​ലോ​ല​ ​പ്ര​ദേ​ശ​മാ​യ​ ​ഇ​വി​ടെ​ 5​ ​വ​ർ​ഷം​ ​മു​ൻ​പും ​ഇ​തേ​ ​പ്ര​ശ്നം ഉണ്ടായിരുന്നു