കാ​ഞ്ഞ​ങ്ങാ​ട്:​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ത്തി​നാ​യി​ ​അ​ട​ച്ചി​ടു​ന്ന​ത് ​പ​ഞ്ചാ​യ​ത്തു​ക​ളെ​യും​ ​ന​ഗ​ര​സ​ഭ​ക​ളെ​യും​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കു​ന്നു.​ ​കാ​ഞ്ഞ​ങ്ങാ​ട്,​ ​നീ​ലേ​ശ്വ​രം,​ ​കാ​സ​ർ​കോ​ട് ​ന​ഗ​ര​സ​ഭ​ക​ൾ​ ​ഇ​തി​ന​കം​ ​അ​ട​ച്ചി​ട്ടി​രു​ന്നു,​ ​ഉ​ദു​മ,​ ​പ​ള്ളി​ക്ക​ര,​ ​അ​ജാ​നൂ​ർ,​ ​കോ​ടോം​-​ബേ​ളൂ​ർ,​ ​മ​ടി​ക്കൈ,​ ​പു​ല്ലൂ​ർ​-​പെ​രി​യ​ ​പ​ഞ്ചാ​യ​ത്തു​ക​ളും​ ​അ​ട​ച്ചി​ട്ടു.​ ​കാ​ഞ്ഞ​ങ്ങാ​ട് ​ന​ഗ​ര​സ​ഭ​ ​ക​ഴി​ഞ്ഞ​ ​മാ​സ​വും​ ​ഈ​ ​മാ​സം​ ​ഒ​രാ​ഴ്ച​ ​പി​ന്നി​ടു​ന്ന​തി​നു​ ​മു​മ്പെ​ ​മൂ​ന്നു​ ​ത​വ​ണ​യും​ ​അ​ട​ച്ചി​ട്ടു.​ ​ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​ഒ​രു​ ​ജീ​വ​ന​ക്കാ​ര​ന് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​കാ​ഞ്ഞ​ങ്ങാ​ട് ​ന​ഗ​ര​സ​ഭ​ ​കാ​ര്യാ​ല​യം​ ​ഇ​ന്ന​ലെ​ ​മൂ​ന്നു​ ​ദി​വ​സ​ത്തേ​ക്കു​ ​കൂ​ടി​ ​അ​ട​ച്ചി​ട്ടു.​ ​ഇ​യാ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​തി​നാ​ലു​ ​പേ​ർ​ ​ക്വാ​റ​ന്റൈ​നി​ൽ​ ​പോ​കാ​നും​ ​ഉ​ത്ത​ര​വാ​യി.​ ​പു​ല്ലൂ​ർ​ ​പെ​രി​യ​യി​ൽ​ ​ഒ​രു​ ​മെ​മ്പ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തി​നെ​ ​തു​ർ​ന്നാ​ണ് ​മൂ​ന്നു​ ​ദി​വ​സ​ത്തേ​ക്ക് ​ഓ​ഫീ​സ് ​അ​ട​ച്ചി​ട്ട​ത്.​ ​ര​ണ്ടാ​ഴ്ച​യോ​ളം​ ​സ​മ്പൂ​ർ​ണ​ ​ലോ​ക് ​ഡൗ​ണാ​യ​ ​പ​ള്ളി​ക്ക​ര​യി​ൽ​ ​നി​യ​ന്ത്ര​ണ​ത്തോ​ടെ​ ​ലോ​ക്ക് ​ഡൗ​ൺ​ ​പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.​ ​മ​ടി​ക്കൈ​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​ഒ​രു​ഭാ​ഗം​ ​ദി​വ​സ​ങ്ങ​ളോ​ളം​ ​ലോ​ക്ക് ​ഡൗ​ണാ​യി.​ ​ത​ദ്ദേ​ശ​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ഇ​ല​ക്ഷ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​വൃ​ത്തി​ ​മാ​ത്ര​മേ​ ​ഇ​പ്പോ​ൾ​ ​ന​ട​ക്കു​ന്നു​ള്ളൂ.​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ര​ണ്ടു​മാ​സം​ ​മാ​ത്രം​ ​ശേ​ഷി​ക്കെ​ ​ഭ​ര​ണ​ ​സ​മി​തി​ക​ൾ​ ​പ​ര​മാ​വ​ധി​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്താ​നു​ള്ള​ ​ശ്ര​മ​ത്തി​ലു​മാ​ണ്.