പ​യ്യ​ന്നൂ​ർ​:​ ​ബ്ലോ​ക്ക് ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക്വി​റ്റ് ​ഇ​ന്ത്യാ​ ​സ്മാ​ര​ക​ ​സ്തൂ​പ​ത്തി​ന് ​മു​ന്നി​ൽ​ ​അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​ ​ഉ​പ​വാ​സ​ ​സ​മ​രം​ ​ന​ട​ത്തി.​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​കെ.​പി.​സി.​സി.​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സ​ജി​ത് ​ലാ​ൽ​ ​സ്മാ​ര​ക​ ​മ​ന്ദി​രം​ ​ത​ക​ർ​ത്ത​ ​അ​ക്ര​മി​ക​ളെ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​നി​ല​പാ​ടാ​ണ് ​പ​യ്യ​ന്നൂ​ർ​ ​പൊ​ലീ​സ് ​സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ​സു​ധാ​ക​ര​ൻ​ ​ആ​രോ​പി​ച്ചു.​ ​ബ്ലോ​ക്ക് ​കോ​ൺ​ഗ്ര​സ് ​പ്ര​സി​ഡ​ന്റ് ​ഡി.​കെ.​ ​ഗോ​പി​നാ​ഥി​ന് ​നാ​ര​ങ്ങാ​നീ​ര് ​ന​ൽ​കി​ ​ഉ​പ​വാ​സ​ ​സ​മ​രം​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​