മുടപുരം: കയർത്തൊഴിലാളികൾക്ക് ഏകീകൃത ബോണസ് നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ പ്രസിഡന്റ് ജി. സുരേന്ദ്രനും സംസ്ഥാന ജനറൽ സെക്രട്ടറി പനത്തുറ പുരുഷോത്തമനും ആവശ്യപ്പെട്ടു. സർക്കാരിന്റെ തെറ്റായ നടപടികൾ കാരണം കയർ വ്യവസായം സ്തംഭനത്തിലാണ്.
കയർ ഫാക്ടറി തൊഴിലാളികൾ ആഗസ്റ്റ് 20ന് ആലപ്പുഴയിൽ കൂടിയ യോഗം ബോണസും അഡ്വാൻസുമുൾപ്പെടെ 29.90 ശതമാനം തുക നൽകണമെന്ന് തീരുമാനിച്ചിരുന്നു. മുട്ടപ്പലം മാറ്റ്സ് ആൻഡ് മാറ്റിംഗ് സംഘം 12 ശതമാനം മാത്രമേ നൽകിയുള്ളൂ. കയർ വികസന ഡയറക്ടറുടെ നേതൃത്വത്തിൽ ജില്ലയിലെ കയർ മേഖലയിലേയും തൊഴിലാളി പ്രതിനിധികളുടേയും സംയുക്ത യോഗം വിളിച്ച് ഏകീകൃത ബോണസ് നൽകുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.