ആറ്റിങ്ങൽ: അടഞ്ഞു കിടക്കുന്ന ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ എസ് ആർ തീയറ്ററിൽ തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് അഗ്നിബാധയുണ്ടായത്. നാട്ടുകാർ ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു അവർ എത്തി തീ കെടുത്തിയതിനാൽ ദുരന്തം ഒഴിവായി. തിയേറ്ററിന് സമീപത്ത് ആശുപത്രി, ഷോപ്പിംഗ് മാൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിലേയ്ക്ക് തീ പടരാതെ ഫയർഫോഴ്സ് അണയ്ക്കുകയായിരുന്നു. എങ്ങനെയാണ് തീ പടർന്നതെന്ന് വ്യക്തമല്ല.