df
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത വർക്കല സ്റ്റേഷന്റെ പുതിയ മന്ദിരത്തിന്റെ ശിലാഫലകം അഡ്വ: വി.ജോയി എം.എൽ.എ അനാച്ഛാദനം ചെയ്യുന്നു. റൂറൽ എസ്.പി ബി. അശോകൻ, അഡ്വ: അസീം ഹുസൈൻ, ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ സുരേഷ്, എസ്.എച്ച്.ഒ.ജിഗോപകുമാർ, അഡ്വ: എസ്.ഷാജഹാൻ, എൻ.നവപ്രകാശ്, നരഗസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് എന്നിവർ സമീപം

വർക്കല: പൊലീസിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനും സമൂഹത്തിന് പൊലീസിൽ നിന്നുളള മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും വേണ്ടിയുളള നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർക്കലയിൽ പണികഴിപ്പിച്ച സ്റ്റേഷൻ മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

. സംസ്ഥാനത്ത് 15 സൈബർ പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലമ്പൂർ ആസ്ഥാനമായി ആറാമത് ബറ്റാലിയൻ ആരംഭിക്കുന്നതിനുളള നടപടികൾ സ്വീകരിച്ചു വരികയാണ്. ബറ്റാലിയൻ നിലമ്പൂരിൽ ആരംഭിക്കുകയെങ്കിലും ഭാവിയിൽ അതിന്റെ ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റും. ബറ്റാലിയനിലേക്ക് 1000 ആളുകളെ റിക്രൂട്ട്മെന്റ് ചെയ്യും. ഇത്തരത്തിൽ റിക്രൂട്ട് ചെയ്യുന്നവരിൽ 50% സ്ത്രീകളും50% പുരുഷന്മാരുമെന്ന തരത്തിലായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ അഡ്വ. വി.ജോയി എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ്.,വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, , ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവ പ്രകാശ്, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അസീം ഹുസൈൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.എസ്. ഷാജഹാൻ, വി.രഞ്ജിത്ത്,വർക്കല എസ് എച്ച് ഒ ഗോപകുമാർ ,എസ്.ഐ അജിത്ത് കുമാർ, ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ ജയപ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. റൂറൽ എസ്.പി ബി അശോകൻ സ്വാഗതവും ,ആറ്റിങ്ങൽ ഡി.വൈ.എസ്..പി എസ്.വൈ സുരേഷ് നന്ദിയും പറഞ്ഞു