photo

നെടുമങ്ങാട് :കൊവിഡ് രോഗികളെ പീഡിപ്പിച്ച ക്രൂരതയ്ക്കെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിനടയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.ഫോറം സംസ്ഥാന സെക്രട്ടറി അശ്വതി മഹേഷിന്റെ അദ്ധ്യക്ഷതയിൽ താലൂക്ക് പ്രസിഡന്റ്‌ ചന്തവിള ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സുരേഷ്, ജില്ല കോർഡിനേറ്റർ ബുഷാറ, നെടുമങ്ങാട് മുനിസിപ്പാലിറ്റി പ്രസിഡന്റ് വിജയൻ,ശോഭന,മണികണ്ഠൻ,ഷമീർ,ഷഹാന,അജു കെ.മധു,ആനന്ദ് എന്നിവർ നേതൃത്വം നൽകി.