tata
ടാറ്റ നിർമ്മിച്ച ആശുപത്രി

കാസർകോട്: കേരളത്തിന്റെ ആരോഗ്യമേഖലയോട് സഹകരിച്ച ടാറ്റാ ഗ്രൂപ്പിനോടും ചെയർമാൻ രത്തൻ ടാറ്റയോടും സർക്കാരിന്റെ നന്ദി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബിസിനസ് എത്തിക്‌സ് പുലർത്തുന്നതിൽ ഏറ്റവും നല്ല മാതൃകയാണ് ടാറ്റ ഗ്രൂപ്പ് കാഴ്ച വെക്കുന്നത്. ലോകത്ത് ആദ്യമായി കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ) പ്രവർത്തനങ്ങൾ ആരംഭിച്ചത് ടാറ്റയാണ്. അതാണ് ലോകം പിന്നീട് അനുകരിക്കാൻ തുടങ്ങിയതും രാജ്യം നിയമമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ മുഖ്യപ്രഭാഷണം നടത്തി. ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് ഡി.ജി.എം ഗോപി നാഥ റെഡ്ഡി ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന് താക്കോൽ കൈമാറി. കളക്ടർ റിപ്പോർട്ട് അവതരിപ്പിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായിരുന്നു. എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എം. രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ എന്നിവർ സംസാരിച്ചു.

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുൾ ഖാദർ, കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർമാൻ വി.വി രമേശൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.എ ജലീൽ, ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കർ, ടി.ഡി കബീർ, ഷംസുദ്ദീൻ തെക്കിൽ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.വി ബാലകൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ഹക്കീം കുന്നിൽ, ടി.ഇ അബ്ദുള്ള, കെ. ശ്രീകാന്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സി.വി ദാമോദരൻ, പി.പി രാജു, പി.കെ രമേശൻ, കുര്യാക്കോസ് പ്ലാപറമ്പിൽ, നാഷണൽ അബ്ദുള്ള, എ. കുഞ്ഞിരാമൻ നായർ, ആന്റക്‌സ് ജോസഫ് എന്നിവർ സംസാരിച്ചു. ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് പി.എൽ ആന്റണി, ടാറ്റാ ഡി.ജി.എം ഗോപിനാഥ റെഡ്ഡി എന്നിവർ സംസാരിച്ചു. കെ. കുഞ്ഞിരാമൻ എം.എൽ.എ സ്വാഗതവും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് നന്ദിയും പറഞ്ഞു. എ.ഡി.എം എൻ. ദേവീദാസ്, സബ് കളക്ടർ ഡി.ആർ മേഘശ്രീ തുടങ്ങിയവർ പങ്കെടുത്തു.