ബാലരാമപുരം: ബാലരാമപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ മാതൃക ഹൈടെക് വിദ്യാലയമായി ഉയർത്തിയതിന്റെ പ്രഖ്യാപനവും പുതുതായി നിർമ്മിച്ച രണ്ട് ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു.വിദ്യാഭ്യാസമന്ത്രി ജി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് മന്ത്രിമാർ ഓൺലൈനായി എത്തി ആശംസകൾ നേർന്നു. അഡ്വ. എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടന ശിലാഫലകം അനാച്ഛാദനം സമ്മേളനം ഉദ്ഘാടനം ചെയ്തു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എസ്.കെ. പ്രീജ, പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി, വൈസ് പ്രസിഡന്റ് ആർ. ഷാമിലാബീവി, ക്ഷേമകാര്യ ചെയർമാൻ ഡി. സുരേഷ് കുമാർ, ബ്ലോക്ക് മെമ്പർമാരായ എസ്. ജയചന്ദ്രൻ, വീരേന്ദ്രകുമാർ, വാർഡ് മെമ്പർ എ.എം. സുധീർ, ഡി.സി.സി ജനറൽ സെക്രട്ടറി വിൻസെന്റ് ഡി. പോൾ, ബി.ജെ.പി നോർത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുന്നക്കാട് ബിജു, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് ഷൗക്കത്തലി, സി.എം.പി ജില്ലാ സെക്രട്ടറി നിസ്താർ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി സുരേഷ് ചന്ദ്രൻ, ഡി.ഇ.ഒ ശൈലജാബായി സി.എം,എ.ഇ.ഒ ലീന.വി.എസ്,സ്കൂൾ പ്രിൻസിപ്പൽ അമൃതകുമാരി, വൈസ് പ്രിൻസിപ്പൽ ഗീത.കെ, പി.ടി.എ പ്രസിഡന്റ് കെ. ഹരിഹരൻ, എസ്.എം.സി ചെയർമാൻ അൽജവാദ്, പി.ടി.എ വൈസ് പ്രസിഡന്റ് സുപ്രിയ.ഐ.കെ, സ്റ്റാഫ് സെക്രട്ടറിമാരായ ബിജു.എ.എസ്, സംഗീത എന്നിവർ പ്രസംഗിച്ചു. ഓൺലൈൻ പരിപാടിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ സ്വാഗതവും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു കെ.ഐ.എ.എസ് നന്ദിയും പറഞ്ഞു.