തിരുവനന്തപുരം: അഴിമതിക്ക് കൂട്ടുനിൽക്കാത്ത സെക്രട്ടറിയേയും അഡിഷണൽ സെക്രട്ടറിയെയും നഗരസഭയിൽ നിന്ന് മാറ്റാനുള്ള ഭരണസമിതിയുടെ നീക്കം അപലപനീയമാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി. അനിൽകുമാർ പറഞ്ഞു. സെക്രട്ടറിയും ഭരണസമിതിയും തമ്മിലുള്ള തർക്കത്തിൽ നഗരസഭയിൽ ഭരണസ്‌തംഭനമാണ്. യു.ഡി.എഫ് ആരോപിച്ച അഴിമതികളാണ് സെക്രട്ടറി ഇപ്പോൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുന്നത്. ഇവരെ മാറ്റാനുള്ള നീക്കത്തിനെതിരെ നാളെ രാവിലെ 10ന് നഗരസഭയുടെ മുമ്പിൽ യു.ഡി.എഫ് കൗൺസിലർമാർ ധർണ നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധർണ ഉദ്ഘാടനം ചെയ്യുമെന്ന് ഡി. അനിൽകുമാർ അറിയിച്ചു.