photo

വിതുര: പഞ്ചായത്തിലെ ചെറ്റച്ചൽ വാർഡിലെ ചെറ്റച്ചൽ കരിമ്പിൻകാല മേഖലയിൽ അനുഭവപ്പെടുന്ന കുടിവെള്ളം ക്ഷാമം പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. വിതുര പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. വേലപ്പൻ, വിതുര പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽ നാഥ്‌ അലിഖാൻ, സദാനന്ദൻകാണി, വി. ഷിജുമോൻ, ശ്രീദേവി എന്നിവർ പങ്കെടുത്തു.