തിരുവനന്തപുരം:നൂറ്റാണ്ടുകൾ പഴക്കമുള്ള കഴക്കൂട്ടം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയ കഴക്കൂട്ടം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു.മന്ത്രി സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.കിഫ്ബിയിൽ നിന്നും അഞ്ച് കോടി രൂപ ചെലവഴിച്ചാണ് സ്‌കൂൾ നവീകരിച്ചത്. ചടങ്ങിനോടനുബന്ധിച്ച് സ്‌കൂളിൽ സംഘടിപ്പിച്ച പ്രത്യേക യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം, ജില്ലാ,​ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെ ചടങ്ങിൽ ആദരിച്ചു.