തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിച്ച ഹൈടെക് മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.കിഫ്ബിയുടെ സഹായത്തോടെ അഞ്ചു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. സ്‌കൂളിൽ സംഘടിപ്പിച്ച പ്രത്യേക യോഗം സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്‌കൂളിന് സ്റ്റേഡിയം നിർമിക്കാനാവശ്യമായ സഹായം നൽകുമെന്നും എം.എൽ.എ അറിയിച്ചു. സ്മാർട്ട് ക്ലാസ് റൂമുകൾ, മൾട്ടിമീഡിയ തിയേറ്റർ സമുച്ചയം, ഹൈടെക് ലാബുകൾ, ടാലന്റ് ലാബുകൾ, റിക്രിയേഷൻ ക്ലബ്,​ ആധുനിക അടുക്കള, ഡൈനിംഗ് റൂം എന്നിവ ഇവിടെയുണ്ട്.
നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് നഗരസഭാ വൈസ് ചെയർപേഴ്‌സൺ ലേഖാ വിക്രമൻ,നഗരസഭാ സ്റ്റാനഡിംഗ് കമ്മിറ്റി ചെയർമാൻമാർ,വാർഡ് കൗൺസിലർ റ്റി.അർജുനൻ, ആറ്റിങ്ങൽ ഡി.ഇ.ഒ സിന്ധുകുമാരി,സ്‌കൂൾ പ്രിൻസിപ്പൽ എംആർ.മീന,പി.ടി.എ പ്രസിഡന്റ് പേരയം ജയൻ,സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ മോഹൻദാസ്,വൈസ് പ്രിൻസിപ്പൽ ഹരിദാസൻ തുടങ്ങിയവർ പങ്കെടുത്തു.