ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 2015- 20 ലെ വികസന രേഖയുടെ പ്രകാശനം അഡ്വ.സത്യൻ എംഎൽഎ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫിന് നൽകി നിർവഹിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവപ്രകാശ്,ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ് ഷാജഹാൻ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സബീന ശശാങ്കൻ,വൈസ് പ്രസിഡന്റ് ഓമന ശിവകുമാർ തുടങ്ങിയവർ സമീപം
വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ 2015-20 വികസന രേഖ യുടെ പ്രകാശനം അഡ്വക്കേറ്റ് ബി സത്യൻ എം.എൽ.എ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംകെ യൂസഫിന് ആദ്യപതിപ്പ് നൽകി നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എൻ.നവപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് എസ് ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സബീന ശശാങ്കൻ,വൈസ് പ്രസിഡൻറ് ഓമന ശിവകുമാർ,നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.