goat-farm

പാറശാല: പാറശാലയിലെ സർക്കാർ ആട് വളർത്തൽ കേന്ദ്രത്തെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി രാജു വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.

ഇതുമായി ബന്ധപ്പെട്ട് ആട് വളർത്തൽ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഇ.ജി. പ്രേം ജെയിൻ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. സി. മധു, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ആർ. സലൂജ, പാറശാല പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ്.കെ. ബെൻ ഡാർവിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിർമ്മലകുമാരി, ഗ്രാമ പഞ്ചായത്ത് അംഗം മിനി വിജയകുമാർ, സി.പി.ഐ പാറശാല മണ്ഡലം സെക്രട്ടറി സി. സുന്ദരേശൻ നായർ, സി.പി.എം പാറശാല ഏരിയാ സെക്രട്ടറി അഡ്വ. എസ്. അജയകുമാർ, കോൺഗ്രസ് (ഐ) പാറശാല ബ്ലോക്ക് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചീഫ് എൻജിനിയർ ജോസ് എച്ച്.ജോൺസി, ഫാമിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഡോ. എൽ. രാജേഷ് എന്നിവർ സംസാരിച്ചു.