തിരുവനന്തപുരം: നീറ്റ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ജില്ലയിൽ മാർഗ നിർദ്ദേശങ്ങളായി. സിറ്റി കോ ഓർഡിനേറ്റർമാർ എല്ലാ സെന്ററുകളിലെയും സൂപ്പർവൈസർമാർ, ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കളക്ടർ ഡോ. നവജ്യോത് ഖോസ ഓൺലൈൻ യോഗം ചേർന്നു. യോഗത്തിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിപ്പിന് ജില്ലാ ഭരണകൂടം പ്രത്യേക മാർഗ നിർദ്ദേശങ്ങൾ തയ്യാറാക്കിയത്.
മറ്റ് നിർദ്ദേശങ്ങൾ
----------------------------
1.എല്ലാ സെന്ററുകളിലും 100 മീറ്റർ ചുറ്റളവിൽ ബാരിക്കേഡുകൾ സ്ഥാപിക്കും.
2. കുട്ടിയെ കൊണ്ടുവിടുന്നതിനായി ഒരു രക്ഷാകർത്താവോ
വാഹനങ്ങളിൽ ഡ്രൈവറോ മാത്രമേ പാടുള്ളൂ.
3.ഹാൾ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള സമയത്തു തന്നെ
വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിലെത്തണം
4.ക്വാറന്റൈനിലുള്ള വിദ്യാർത്ഥികൾക്കും കണ്ടൈയ്ൻമെന്റ് സോണിൽ നിന്ന്
വരുന്നവർക്കും പരീക്ഷ എഴുതാൻ പ്രത്യേകം ഹാളുകൾ സജ്ജമാക്കും
5.ഓരോ സെന്ററുകളും നടപ്പിലാക്കുന്ന ക്രമീകരണങ്ങൾ സർക്കാർ
മെഡിക്കൽ ഓഫീസർ പരശോധിച്ച് 12ന് മുമ്പായി ഉറപ്പാക്കണം
6. ഉത്തരക്കടലാസുകൾ സർക്കാർ നിർദ്ദേശം അനുസരിച്ചു പ്രത്യേക പോളിത്തീൻ
ബാഗുകളിലാക്കിയാണ് മൂല്യനിർണയ കേന്ദ്രങ്ങളിൽ അയയ്ക്കേണ്ടത്
7.ഓരോ പരീക്ഷ സെന്ററിലെയും ഇൻവിജിലേറ്റർമാർക്കും സന്നദ്ധ പ്രവർത്തകർക്കും പരീക്ഷ നടത്തിപ്പിനാവശ്യമായ പ്രത്യേക പരിശീലനവും നിർദ്ദേശങ്ങളും നൽകണം