കല്ലമ്പലം : നാവായിക്കുളം പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനമായ നാവായിക്കുളം ഫാർമേഴ്സ് വെൽഫെർ സഹകരണസംഘത്തിന് ആധുനിക സൗകര്യങ്ങളോടുകൂടിയ പുത്തൻ മന്ദിരവും കൊമേഴ്സ്യൽ കോംപ്ലക്സും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ജി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.എ.സി ഒാഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും ബാങ്കിൽ പുതുതായി ആരംഭിച്ച സ്വർണ പണയവായ്പാ ഉദ്ഘാടനവും ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി.പി.മുരളിയും ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനം വി.ജോയി എം.എൽ.എയും നിർവഹിച്ചു.ലോക്കറിന്റെ ഉദ്ഘാടനം കേരളാ ധാതുവികസന കോർപ്പറേഷൻ ചെയർമാൻ മടവൂർ അനിൽ നിർവഹിച്ചു.സംഘം കാർഷിക ഗ്രൂപ്പുകൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം സി.പി.എം ഏരിയാസെക്രട്ടറി എസ് ജയചന്ദ്രനും എ.ടി.എം കാർഡ് വിതരണോദ്ഘാടനം കശുവണ്ടി തൊഴിലാളി ക്ഷേമബോർഡംഗം ജി.രാജുവും നിർവഹിച്ചു.ബാങ്ക് സെക്രട്ടറി ബി.എസ്.ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുഭാഷ്,നാവായിക്കുളം പഞ്ചായത്തംഗങ്ങളായ ഇ.ജലാൽ,ബി.കെ.പ്രസാദ്,സി.പി.എം ലോക്കൽസെക്രട്ടറിമാരായ എൻ.രവീന്ദ്രനുണ്ണിത്താൻ,എസ്. സുധീർ,നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം.താഹ,ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവംഗം തോട്ടയ്ക്കാട് ശശി,ജനതാദൾ എസ്.ജില്ലാകമ്മറ്റിയംഗം സജീർ രാജകുമാരി,ഡി.അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.ബാങ്ക് ഡയറക്ടർ എസ്.ഹരിഹരൻ പിള്ള സ്വാഗതവും നിർമ്മാണ കമ്മറ്റി സബ് കമ്മറ്റി കൺവീനർ ജി.രാമചന്ദ്രൻ പിള്ള നന്ദിയും പറഞ്ഞു.