123

തിരുവനന്തപുരം: മെഡിക്കൽ കേളേജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗം 19 ന് മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വൽ സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യും. രോഗികളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ പ്രധാന റോഡിനു സമീപത്തായി പഴയ ഒ.പി ബ്ലോക്ക് നവീകരിച്ചാണ് അത്യാഹിത വിഭാഗം നിർമ്മിച്ചത്. എമർജൻസി മെഡിസിൻ വിഭാഗം എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്ന ഈ വിഭാഗത്തിന് പ്രത്യേകം വകുപ്പുമേധാവിയുമുണ്ടാകും. 16 കോടി രൂപ ചെലവിട്ടാണ് ഈ വിഭാഗവും ഉപകരണങ്ങളും സജ്ജീകരിച്ചത്. പി .ഡബ്ല്യു.ഡി, എച്ച്.എൽ.എൽ എന്നിവർക്കായിരുന്നു നിർമ്മാണ ചുമതല. ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എം.പി, മേയർ കെ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും.