thomas-v-60

കുണ്ടറ: കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുമ്പളം ഹരിത സ്‌റ്റോർ ഉടമ അതുൽ ഭവനിൽ വി. തോമസ് (60) മരിച്ചു. 22ന് പനി ലക്ഷണങ്ങളുമായി പടപ്പക്കര പി.എച്ച് സബ് സെന്ററിൽ ചികിത്സ തേടിയിരുന്നു. പരിശോധന പോസിറ്റീവായതോടെ, ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെന്റിലേറ്ററിൽ തുടരുന്നതിനിടെ ഇന്നലെ വൈകിട്ട് മരിച്ചു. ഭാര്യ: ലൈല. മക്കൾ: അതുൽ, അലീന.