പത്തനാപുരം: സഹോദരിക്ക് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു. കുണ്ടയം മുക്കം തോട് സ്വദേശി ജാഫറാണ് (38) മരിച്ചത്. സഹോദരീ ഭർത്താവും മക്കളും ഇതേ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞദിവസം രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.