തിരുവനന്തപുരം: നഗരത്തിൽ നടന്ന പൊലീസ് റെയ്ഡിൽ കുപ്രസിദ്ധ ഗുണ്ട നാലാഞ്ചിറ പാറോട്ടുകോണം സ്വദേശി പനങ്ങ രാജേഷ് (41) പിടിയിൽ. വീട്ടിൽ നിന്ന് ബോംബ് പിടിച്ചെടുത്ത കേസിലെ പ്രതിയാണിയാൾ. വിവിധ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി, വധശ്രമം, ആംസ് ആക്റ്റ്, എക്‌സ‌്പ്ലോസീവ് ആക്ട് പ്രകാരമുള്ള മുപ്പതോളം കേസുകളിലെ പ്രതിയാണിയാൾ. കരുതൽ തടങ്കൽ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കാപ്പാ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കമീഷണർ അറിയിച്ചു. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐ വിജയബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.