കല്ലമ്പലം: സമഗ്രവികസനം ലക്ഷ്യമിട്ട് പ്രവർത്തിച്ചതിന്റെ അംഗീകാരമായി നാവായിക്കുളം പഞ്ചായത്ത് ഐ.എസ്.ഒ പദവി നേടിയതിന്റെ പ്രഖ്യാപനം നടത്തി. നവീകരിച്ച പഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനം നാവായിക്കുളം ഷെരീഫ് സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.വി.ജോയി എം.എൽ.എ അദ്ധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി സ്വാഗതവും സെക്രട്ടറി ബൽജിത്ത് ജീവൻ നന്ദിയും പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഇ.റിഹാസ് ഐ.എസ്.ഒ പ്രഖ്യാപനം നടത്തി. എൻ.കെ പ്രേമചന്ദ്രൻ എം.പി ഷെരീഫ് സ്മാരക ഹാളിന്റെ നാമകരണം നിർവഹിച്ചു. എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എൻജിനീയർ ജിജി റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സൂര്യത്ത് ബീവി,സ്ഥിരംസമിതി ചെയർമാൻമാരായ മണിലാൽ,ബിനു പഞ്ചായത്ത് അംഗം കുടവൂർ നിസാം, ആസൂത്രണസമിതി വൈസ് ചെയർമാൻ അഡ്വ. എം.എം താഹ, ഗോപാലകൃഷ്ണൻ നായർ, പുലിയൂർ ചന്ദ്രൻ, ആലുംമൂട്ടിൽ അലിയാരുകുഞ്ഞ്, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.