photo

പാലോട്:ജില്ലാപഞ്ചായത്ത് ജവഹർ കോളനി ഗവൺമെന്റ് ഹൈസ്കൂളിൽ നിർമ്മിച്ച ഗേൾസ് അമിനിറ്റി സെന്റർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു. മൂന്ന് വർഷത്തിനുള്ളിൽ ഒരുകോടി മുപ്പത്താറ് ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ജില്ലാപഞ്ചായത്ത് സ്കൂളിൽ നടപ്പാക്കിയത്. പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി.ചിത്രകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജെ.കുഞ്ഞുമോൻ,എ.റിയാസ്, ആർ. ഗോപകുമാർ, ജി.ജയകുമാർ, ഷീബാഗിരീഷ്, ജെ.ബഷീർ,ഗീത,പ്രിജി എന്നിവർ സംസാരിച്ചു. എച്ച്.എം.സജ്മുദ്ദീൻ സ്വാഗതവും പി.ടി.എ പ്രസിഡന്റ് പി.ഷിബു നന്ദിയും പറഞ്ഞു.