ശിവറാം മണി സംവിധാനം ചെയ്ത തി.മിരം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ അവാർഡുകൾ നേടി ശ്രദ്ധേയമാകുന്നു. പുരുഷന്റെ സ്ത്രീ വിരുദ്ധതയെന്ന ആന്തരിക തിമിരം ചർച്ച ചെയ്യപ്പെടുന്ന ചിത്രം, കറിമസാലകൾ വിറ്റ് ഉപജീവനം നടത്തുന്ന എഴുപതുകാരനായ സുധാകരൻ എന്ന കഥാപാത്രത്തിലൂടെയാണ് പുരോഗമിക്കുന്നത്.
സെവൻത് ആർട്ട് ഇൻഡിപെന്റന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി കെ.കെ സുധാകരനും മികച്ച സഹനടിയായി മീരാ നായരും തിരഞ്ഞെടുക്കപ്പെട്ടു. ഭൂട്ടാൻ ഡി.ആർ.യു.കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, മികച്ച നടൻ (കെ.കെ സുധാകരൻ), കൊൽക്കത്ത ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനും ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച ചിത്രം, സംവിധാനം എന്നീ അവാർഡുകൾ നേടി. റോം പ്രിസ്മ , മോസ്കോ ബ്രിക്സ് , യു.എസ് സ്ട്രെയിറ്റ് ജാക്കറ്റ്, യു.എസ് ലിഫ്റ്റ് ഓഫ് ഗ്ലോബൽ സെഷൻസ് എന്നീ മേളകളിൽ ഒഫിഷ്യൽ സെലക്ഷൻസും നിരവധി നോമിനേഷൻസും നേടി. കെ കെ സുധാകരൻ, വിശാഖ് നായർ , രചന നാരായണൻകുട്ടി, ജി സുരേഷ് കുമാർ, പ്രൊഫ.അലിയാർ, മോഹൻ അയിരൂർ, മീരാ നായർ, ബേബി സുരേന്ദ്രൻ, കാർത്തിക, ആശാ നായർ , സ്റ്റെബിൻ, രാജേഷ് രാജൻ, പവിത്ര, അമേയ, കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാൽ, ആശാ രാജേഷ്, മാസ്റ്റർ സൂര്യദേവ് , ബേബി ശ്രേഷ്ഠ എന്നിവർ അഭിനയിക്കുന്നു. കെ.കെ സുധാകരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന, എഡിറ്റിംഗ്, സംവിധാനം എന്നിവ നർവഹിച്ചിരിക്കുന്നത് ശിവറാം മണിയാണ്. അജാസ് കീഴ്പ്പയ്യൂർ, രാധാകൃഷ്ണൻ പ്രഭാകരൻ എന്നിവരുടെ ഗാനങ്ങൾക്ക് അർജുൻ രാജ്കുമാർ സംഗീതം നൽകിയിരിക്കുന്നു. ഛായാഗ്രഹണം: ഉണ്ണി മടവൂർ. പി.ആർ.ഒ: അജയ് തുണ്ടത്തിൽ.