കല്ലമ്പലം: പള്ളിക്കൽ ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ മൂതല ശാഖയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. സ്ട്രോംഗ് റൂം ഉദ്ഘാടനം അഡ്വ.വി. ജോയി എം.എൽ.എയും ആദ്യ നിക്ഷേപം സ്വീകരിക്കൽ അഡ്വ. മടവൂർ അനിലും നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഡോ.ബി. രവീന്ദ്രലാൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ ഇ. നിസാമുദ്ദീൻ, വർക്കല താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ ഡി. അരവിന്ദൻ, വാർഡ് മെമ്പർ എസ്. പുഷ്പലത, ജെ. രവീന്ദ്രൻപിള്ള, എസ്. നിസാമുദ്ദീൻ, എ. രവീന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാനും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ സജീബ് ഹാഷിം സ്വാഗതവും മാനേജിംഗ് ഡയറക്ടർ എസ്. വിജയചന്ദ്രൻപിള്ള നന്ദിയും പറഞ്ഞു.