മലയിൻകീഴ് : വിളപ്പിൽശാല കരുവിലാഞ്ചി കാരോട് കോണത്തു വീട്ടിൽ നാരായണപിള്ള (89) കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു.ഇക്കഴിഞ്ഞ 22 ന് ആന്റിജൻ പരിശോധനയിൽ കൊവിഡ് സ്ഥീകരിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രിയിലും രോഗം മൂർച്ഛിച്ചതിനാൽ 30ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ബുധനാഴ്ച മരിച്ചു. ഭാര്യ : പരേതയായ രമാദേവി. മക്കൾ : സുരേന്ദ്രൻനായർ, പരേതനായ ശശിധരൻനായർ, ലതകുമാരി, വിജയകുമാർ. മരുമക്കൾ : ഉഷകുമാരി, ഗീതകുമാരി, മധുസൂദനൻനായർ,ബീന.