വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന മലയാളം - കന്നഡ സിനിമ 'വിഷ്ണുപ്രിയ" ചിത്രീകരണം പൂർത്തിയായി. ശ്രേയസ് മഞ്ജു, പ്രിയ പ്രകാശ് വാര്യർ എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. കെ. മഞ്ജു സിനിമാസിന്റെ ബാനറിൽ ഷബീർ പത്താൻ നിർമിക്കുന്ന ചിത്രത്തിന്റെ കാമറ ചലിപ്പിച്ചത് വിനോദ് ഭാരതിയാണ്. ആക്ഷനും സംഗീതത്തിനും പ്രാധാന്യം നൽകുന്ന ഈ റൊമാന്റിക് ചിത്രത്തിന്റെ എഡിംഗ് സുരേഷ് യു.ആർ.എസ് നിർവഹിച്ചിരിക്കുന്നു. കെ.ജി.എഫിന്റെ സ്റ്റണ്ട് ഡയറക്ടർ വിക്രം മോർ, ജോളി ബാസ്റ്റ്യൻ എന്നിവരാണ് സംഘട്ടന സംവിധായകർ. ഡോക്ടർ വി. നാഗേന്ദ്രപ്രസാദാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഒല്ലൂർ, ആതിരപ്പള്ളി, കാലടി, ചിക്മംഗ്ളൂർ, ബംഗളൂരു എന്നിവിടങ്ങളിൽ ഷൂട്ട് ചെയ്ത ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ് പി.ആർ.ഒ: ഷെജിൻ ആലപ്പുഴ.