നെടുമങ്ങാട് :ചേരമ,സാംബവ ഡെവലപ്മെന്റ് സൊസൈറ്റിയുടെ (സി.എസ്.ഡി.എസ്) എട്ടാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് മഹാത്മാ അയ്യങ്കാളിയുടെ ചെറുമകളും അദ്ധ്യാപികയുമായ ബിന്ദുവിനെ സൊസൈറ്റി ഭാരവാഹികൾ വസതിയിൽ സന്ദർശിച്ച് ആദരിച്ചു.പാലോട് എസ്.എൽ ജോൺസന്റെ അദ്ധ്യക്ഷതയിൽ കുരിശുമുട്ടം പാപ്പച്ചൻ സ്വാഗതം പറഞ്ഞു.ബൈജു പാലോട്,ബാബു പാലോട്, സി.എസ്.ഡി.എസ് കുടുംബയോഗം പ്രവർത്തകർ തുടങ്ങിയവർ പ്രസംഗിച്ചു.